പ്രസിദ്ധമായ തൃശൂർ പുലിക്കളിയിൽ ഇത്തവണ പുത്തൻ ചരിത്രമെഴുതാൻ കൊല്ലത്തുനിന്നൊരു അമ്മയും മകനും എത്തുന്നു. ഒളരിക്കര ദേശം പുലിക്കളി സംഘം അവതരിപ്പിക്കുന്ന പുലിക്കളിയിലൂടെയാണ് ഇവർ വേദിയിലേക്ക് ചുവടുവെക്കുന്നത്.
കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ ദീപാലക്ഷ്മിയും മകൻ യതിയുമാണ് ഇത്തവണ തൃശൂരിന്റെ മണ്ണിൽ പുലിവേഷം ധരിച്ച് ഇറങ്ങുന്നത്. വർഷങ്ങളായി തൃശൂരിലെ പുലിക്കളിയും നാടൻ ആഘോഷങ്ങളും കണ്ടുമാത്രം പരിചയമുള്ള ദീപയുടെ മനസ്സിൽ ഈ വേഷം കെട്ടണമെന്ന ആഗ്രഹം നാളുകളായി ഉണ്ടായിരുന്നു.
സ്ത്രീകളും പുലിക്കളിയിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇവർ തന്റെ ആഗ്രഹം ഭർത്താവ് ഉല്ലാസിനോട് പങ്കുവെച്ചത്. തുടർന്ന് ഉല്ലാസ് നേരിട്ട് പുലിക്കളി സംഘാടകരുമായി ബന്ധപ്പെടുകയും ദീപയ്ക്ക് പുലിയായി വേഷമിടാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുനൽകുകയുമായിരുന്നു.
അമ്മയോടൊപ്പം താനും പുലിവേഷം അണിയണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ യതി കൂടി ആഗ്രഹം പ്രകടിപ്പിച്ചതോടെ കുടുംബം മുഴുവൻ ഈ ദൗത്യത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അറിയപ്പെടുന്ന ഒരു ഭരതനാട്യം നർത്തകി കൂടിയാണ് ദീപാലക്ഷ്മി.
ഭർത്താവ് ഉല്ലാസ് കേരള വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

