
കൊല്ലം ജില്ലയിൽ ഇന്ന് (28-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
പുനലൂർ ∙ റബർബോർഡ് റീജനൽ ഓഫിസിന്റെ പരിധിയിൽ ഇടമൺ 34ൽ പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ ടാപ്പിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 59നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന റബർ കർഷകർക്കും ടാപ്പിങ് തൊഴിലായി സ്വീകരിക്കുവാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖകളുമായി ഇടമൺ 34ൽ പ്രവർത്തിക്കുന്ന ടാപ്പിങ് പരിശീലന കേന്ദ്രത്തിലോ പുനലൂർ റീജനൽ ഓഫിസിലോ ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫിസർ അറിയിച്ചു. 9496431140, 9846563349
അഭിമുഖം 29ന്
പുനലൂർ ∙ വലിയകാവ് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, എൽപിഎസ് ടി ഫുൾടൈം മീനിയൽ എന്നിവയിൽ ഓരോന്നിലും ഒരോ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ അഭിമുഖം 29നു 10നു നടത്തുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
അധ്യാപക ഒഴിവ്
അഞ്ചൽ ∙ വെസ്റ്റ് ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, മലയാളം, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് യുപി വിഭാഗത്തിൽ വിപിഎസ്ടി, ഹിന്ദി, എഫ്ടിഎം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 30നു 10നു നടക്കും
അയിലറ ∙ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട് ഇന്റർവ്യൂ 30നു 10.30ന് .
പത്തനാപുരം∙ മൗണ്ട് താബോർ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലെ മാലൂർ എംടിഡിഎം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ഇക്കണോമിക്സ്) സീനിയർ, എച്ച്എസ്എസ് (ഇംഗ്ലിഷ്) ജൂനിയർ, എച്ച്എസ്എസ്(ഹിന്ദി) ജൂനിയർ തസ്തികകളിൽ അധ്യാപക ഒഴിവ്. അപേക്ഷകൾ ജൂൺ 12നകം മാനേജരെ ഏൽപിക്കണം.
ഇടത്തറ∙ മുഹമ്മദൻ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29ന് 10.30ന് നടക്കും.
ഒഴിവ്
പുനലൂർ ∙ കുതിരച്ചിറ ഗവ. മോഡൽ എൽപി ആൻഡ് പ്രീ പ്രൈമറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആയയുടെ ഒരു ഒഴിവുണ്ട്. അഭിമുഖം 28നു 11ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ബയോഡേറ്റയുമായി അന്നേദിവസം എത്തിച്ചേരണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
ബിരുദ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഐഎച്ച്ആർഡിയുടെ കരുനാഗപ്പള്ളി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബാച്ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബാച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.ceknpy.ac.in .0476-265935, 9846934601, 7736159764, 9446081624
മെഡിക്കൽ ക്യാംപ്
പത്തനാപുരം∙ ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 31ന്. രാവിലെ 8ന് തുടങ്ങി 1ന് സമാപിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് |
കൊല്ലം∙ ഐഎച്ച്ആർഡി കുണ്ടറ എക്സ്റ്റൻഷൻ സെന്ററിൽ നാളെ തുടങ്ങുന്ന അഞ്ചു ദിവസത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് പ്രവേശനം നേടാം. ഫോൺ: 8547005090.
കാലാവസ്ഥ
∙അതിതീവ്ര മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യത.
∙കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്.
∙പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്.
∙കേരളതീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.