മറയൂർ ∙ മറയൂർ, കാന്തല്ലൂർ പ്രദേശത്ത് മയിലുകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. 3 വർഷത്തിനിടയിൽ മയിലുകളുടെ എണ്ണം കൂടിയെന്ന് കർഷകർ പറയുന്നു.
പച്ചക്കറി കൃഷിക്കാണ് ഭീഷണി കൂടുതൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന പഞ്ചായത്തുകളാണ് കാന്തല്ലൂരും വട്ടവടയും.
മറയൂർ മലനിരകളിലെ ആദിവാസികളും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിലാണ് മയിലുകൾ കൂടുതൽ വിളനാശം വരുത്തുന്നത്. വെളുത്തുള്ളി കൃഷി നശിപ്പിക്കുന്നില്ല എന്നതാണ് കർഷകർക്ക് ഏക ആശ്വാസം.
ഇതിനാൽ ഭൂരിഭാഗം കർഷകരും വെളുത്തുള്ളി കൃഷിയിലേക്കു തിരിയുകയാണ്. മയിലുകളെ ഓടിച്ചാലും നിമിഷങ്ങൾക്കകം വീണ്ടും പറന്ന് എത്തുമെന്ന് കർഷകർ പറയുന്നു.
സ്ട്രോബറി തോട്ടങ്ങളിൽ ചുറ്റും നെറ്റ് കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ മറ്റ് കൃഷികൾ നെറ്റ് കെട്ടി സംരക്ഷിക്കുക അസാധ്യമാണെന്നും കർഷകർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

