പുനലൂർ ∙ കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയിലെ റെയിൽവേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള ടെൻഡർ നടപടികൾ തുടങ്ങി.
നവംബർ 17ന് ടെൻഡർ ഓപ്പൺ ചെയ്യും. പാത സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കുകയും പുനലൂർ, ചെങ്കോട്ട
ട്രാക്ഷൻ സബ്സ്റ്റേഷനുകളിൽ വൈദ്യുതി എത്തുകയും ചെയ്തതോടെ ഏതുതരം ട്രെയിനുകളും ഈ പാതയിലൂടെ ഓടിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. ഒന്നര വർഷം മുൻപ് നടന്ന ആർഡിഎസ്ഒ ട്രയലുകൾക്ക് ശേഷം 24 കോച്ചുകൾ ഓടിക്കുന്നതിനുള്ള അനുമതിയും ലഭ്യമായിരുന്നു.
കിളികൊല്ലൂർ, ചന്ദനത്തോപ്പ്, കുണ്ടറ, കുണ്ടറ ഈസ്റ്റ്, കൊട്ടാരക്കര, കുര, ആവണീശ്വരം, ഇടമൺ, തെന്മല, ന്യൂ ആര്യങ്കാവ് എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നത്.
പുനലൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഡിആർഎമ്മിനൊപ്പമുണ്ടായിരുന്ന ഗതിശക്തി ചീഫ് പ്രോജക്ട് മാനേജർ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലവും ചെങ്കോട്ടയും കഴിഞ്ഞാൽ ഭഗവതിപുരത്തും പുനലൂരും മാത്രമാണ് 22 എൽഎച്ച്ബി കോച്ചുകളെ ഉൾക്കൊള്ളുവാൻ തക്ക നീളമുള്ള പ്ലാറ്റ്ഫോമുകൾ ഉള്ളത്.
അതിനാൽ ഈ പാതയിലൂടെ പോകുന്ന ട്രെയിൻ സർവീസുകൾക്ക് പരമാവധി 18 കോച്ചുകൾ മാത്രമാണ് ഇപ്പോൾ നൽകുവാൻ സാധിക്കുന്നത്.
ആര്യങ്കാവ്, എഴുകോൺ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കാനുള്ള ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ന്യൂ ആര്യങ്കാവ്, ഇടമൺ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കിളികൊല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമാണ് നീളം കൂട്ടുക.
കൊല്ലം– പുനലൂർ പാത: ഒരു ട്രെയിൻ കൂടി ലഭിക്കുമെന്നു സൂചന
പുനലൂർ ∙ കൊല്ലം പുനലൂർ പാതയിൽ പകൽ 9 മണിക്കൂറോളം ട്രെയിൻ സർവീസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ.
കഴിഞ്ഞദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മധുര ഡിവിഷനൽ മാനേജർ ഓം പ്രകാശ് മീണയാണ് മധുര ഡിവിഷൻ ഓപ്പറേഷൻ മാനേജർ ഗണേശന്റെ സാന്നിധ്യത്തിൽ യാത്രക്കാർക്ക് ഉറപ്പുനൽകിയത്. വർഷങ്ങളായി എംപിമാരും യാത്രക്കാരും യാത്രക്കാരുടെ കൂട്ടായ്മകളും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണിത്.
കൊല്ലം –ചെന്നൈ പാതയിലെ പ്രധാനപ്പെട്ട
45 കിലോമീറ്റർ ഭാഗത്ത് പകൽ സമയം ഇത്രയും മണിക്കൂർ ട്രെയിൻ സർവീസ് ഇല്ലാത്തത് നൂറുകണക്കിന് യാത്രക്കാരെ ട്രെയിൻ യാത്രയിൽ നിന്ന് അകറ്റിയ സ്ഥിതിയാണ് ഉള്ളതെന്ന് യാത്രക്കാർ പറഞ്ഞു. മധുര – പുനലൂർ എക്സ്പ്രസിന്റെ റേക്ക് പകൽസമയം മുഴുവൻ പുനലൂരിൽ കിടക്കുകയാണ്.
ഇത് ഉപയോഗിച്ചു പുനലൂരിൽ നിന്ന് കൊല്ലത്തേക്കും തിരികെയും പാസഞ്ചർ സർവീസ് നടത്താവുന്നതാണെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. വർഷങ്ങൾ നീണ്ട
കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയാക്കിയിട്ടും 9 മണിക്കൂർ ട്രെയിൻ ഇല്ലാത്ത സ്ഥിതിക്ക് മാറ്റം വരുത്താൻ ഇതുവരെ നടപടി ഉണ്ടാകാഞ്ഞത് ഏറെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

