
അപകടക്കെണിയായി ദേശീയപാത; കന്നേറ്റി പുതിയ പാലത്തിനു സമീപം മണ്ണിടിച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ ദേശീയപാതയിൽ കന്നേറ്റി പുതിയ പാലത്തിനു സമീപം ഓവർബ്രിജിന്റെ ഭാഗത്ത് മണ്ണിടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. പഴയ പാലത്തിനു സമാന്തരമായി നിർമാണം നടന്നു കൊണ്ടിരിക്കുന്ന പാലത്തിന്റെ ഇരുവശത്തും ദേശീയ പാതയോടു ചേർന്ന ഭാഗത്ത് മണ്ണ് ഇടിയുന്നുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ കടന്നു പൊയ്കൊണ്ടിരിക്കുന്ന ദേശീയപാതയോടു ചേർന്നുള്ള ഈ ഭാഗത്തു നിന്നും മണ്ണ് ഇടിഞ്ഞു വീഴുന്നത് ദേശീയപാതയ്ക്ക് ഭീഷണിയായി മാറി അപകടം ഉണ്ടാക്കാനുള്ള സാധ്യത വളരെയേറെയാണ്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കന്നേറ്റി പാലത്തിനോടു ചേർന്നു പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് പഴയ ഓവർ ബ്രിജിനോട് ചേർന്നു പുതിയ ഓവർ ബ്രിജ് നിർമിച്ചു കൊണ്ടിരിക്കുന്നത്. നിലവിലുള്ള കന്നേറ്റി പാലം ഇറങ്ങി വരുന്ന അപ്രോച്ച് റോഡിന്റെ ഭാഗത്താണ് പഴയ ഓവർ ബ്രിജ്. ഇതിനോട് ചേർന്നാണ് പുതിയ കന്നേറ്റി പാലം നിർമാണത്തിന്റെ ഭാഗമായി പുതിയ ഓവർ ബ്രിജ് നിർമാണം നടക്കുന്നത്.
നിലവിലുള്ള ദേശീയപാതയോട് ചേർന്നു പുതിയ ഓവർബ്രിജിന്റെ മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തോ മറ്റു നടപടികൾ സ്വീകരിച്ചോ ബലപ്പിച്ചില്ലെങ്കിൽ ഈ ഭാഗത്തെ നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയുടെ ഭാഗം മണ്ണിടിഞ്ഞ് താഴ്ന്ന് വൻ അപകടം ഉണ്ടാകും. പരാതികൾ വരുമ്പോൾ ഈ ഭാഗത്ത് കുറെ മണ്ണിട്ട് നികത്തുമെങ്കിലും ശക്തമായ മഴയിൽ ഈ മണ്ണ് ഒലിച്ചു പോകുന്ന സ്ഥിതിയിലാണ്. അതിനാൽ നിലവിലുള്ള ദേശീയപാതയോടു ചേർന്നുള്ള ഓവർ ബ്രിജിന്റെ ഭാഗത്തെ അപകടാവസ്ഥ ഒഴിവാക്കാൻ ശാസ്ത്രീയമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.