
കൊല്ലം ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊഴിലാളി ക്ഷേമനിധി
കൊല്ലം ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം ഉള്ളതും അഡ്വാൻസ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ് വെയറിലൂടെ റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ തൊഴിലാളികളുടെയും വിവരങ്ങൾ അക്ഷയ സെന്റർ വഴി അപ്ഡേഷൻ ചെയ്യണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ആധാർ പകർപ്പ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ അപ്ഡേഷന് ഹാജരാക്കണം. 04742799845.
ഡിജിറ്റൽ മാർക്കറ്റിങ്
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ്പ് ഡവലപ്മെന്റ് 29 മുതൽ 31 വരെ ഡിജിറ്റൽ മാർക്കറ്റിങ് വർക്ക്ഷോപ് നടത്തും. കളമശേരി കിഡ് ക്യാംപസിലാണ് പരിശീലനം. www.kied.info ൽ മെയ് 26നകം അപേക്ഷ സമർപ്പിക്കണം. 0484 2532890, 2550322, 9188922785.
അധ്യാപക ഒഴിവ്
ഏരൂർ ∙ ഗവ. ഹൈസ്കൂളിൽ മാത്തമാറ്റിക്സ്, ഡ്രോയിങ് യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട് .ഇന്റർവ്യൂ നാളെ 11ന് .
അഭിമുഖം
പട്ടാഴി∙ പന്തപ്ലാവ് ഗവ.വിവിഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. അഭിമുഖം 28ന് രാവലെ 11ന്.