കൊട്ടിയം ∙ മേവറം ജംക്ഷനും സ്വകാര്യ കാർ ഷോറൂമിനും ഇടയിലായി സർവീസ് റോഡിനോട് ചേർന്ന് നല്ല വീതിയിൽ മണ്ണിട്ട് സർവീസ് റോഡിന് സമാന്തരമായി ഉയർത്തിയിട്ടുണ്ട്. ഈ ഭാഗം സർവീസ് ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന തരത്തിൽ പ്രയോജനപ്പെടുത്തണം. ഇവിടെ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന പഴയ വൈദ്യുതത്തൂൺ മാറ്റി സ്ഥാപിച്ചാൽ മേവറത്തു നിന്നു സർവീസ് നടത്തുന്ന ബസുകൾക്കും കൊട്ടിയത്തു നിന്നും ടൗണിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ– കെഎസ്ആർടിസി ബസുകൾക്കും ഈ ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും സാധിക്കും.
ഇതോടെ സർവീസ് റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാവും.
പീടികമുക്കിൽ നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ട്രാഫിക് വാർഡന്മാരുടെ സേവനം ഉറപ്പാക്കുകയും വേണം.
കൊട്ടിയം ∙അധികൃതർ മനസ്സുവച്ചാൽ മേവറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാം. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മേവറം ജംക്ഷൻ.
വാഹനങ്ങൾ കുരുക്കിൽപെടുമ്പോൾ അവ ഒഴിവാക്കാനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ നിർമാണത്തിലിരിക്കുന്ന പാലത്തിന് അടിയിലാണ് നിൽക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊട്ടിയത്തു നിന്നു കൊല്ലത്തേക്കു പോകുന്ന സർവീസ് റോഡിലാണ് ഏകദേശം ഒരു കിലോമീറ്ററോളം പകൽ സമയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഈ ഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന് ഇപ്പോൾ ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ (ആർഇ പാനൽ) നടക്കുകയാണ്.
അതിനാൽ വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയാണ് നീങ്ങുന്നത്. ഇതോടൊപ്പം ചില വ്യാപാരികൾ പരസ്യ ബോർഡുകൾ സർവീസ് റോഡിലെ ഒാടയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുമുണ്ട്.
അതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാകുന്നു. കൂടാതെ കൊട്ടിയത്തു നിന്നു കൊല്ലത്തേക്കു സർവീസ് നടത്തുന്ന ബസുകളും മേവറം ജംക്ഷനിൽ നിന്നു സർവീസ് ആരംഭിക്കുന്ന സ്വകാര്യ–കെഎസ്ആർടിസി ബസുകളും മേവറം ജംക്ഷനിൽ സർവീസ് റോഡിൽ നിർത്തുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
ഇതോടൊപ്പം പീടിക മുക്കിൽ നിന്നും നിയന്ത്രണങ്ങൾ ഇല്ലാതെ സർവീസ് റോഡിലേക്ക് എത്തുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ആംബുലൻസുകൾ എത്തിയാൽ മറ്റു വാഹനങ്ങൾക്ക് ഒഴിച്ചു മാറ്റാൻ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയതാണ് സർവീസ് റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

