എഴുകോൺ ∙ തിരക്കുള്ള കെഎസ്ആർടിസി ബസിൽ വയോധികയുടെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനി യാത്രക്കാരുടെ സമയോചിത ഇടപെടൽ മൂലം പൊലീസ് വലയിലായി. തമിഴ്നാട് തിരുപ്പൂർ വിനായക നഗറിൽ മാണിക്യന്റെ ഭാര്യ അനു (40) ആണ് പിടിയിലായത്.
ഇവരെ റിമാൻഡ് ചെയ്തു. കിഴക്കേക്കല്ലട
മുട്ടം അഖിൽ ഭവനിൽ രത്നമണി (63)യുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പൊട്ടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുണ്ടറ പള്ളിമുക്കിൽ നിന്നു ബസിൽ കയറിയതായിരുന്നു രത്നമണി.
നെടുമ്പായിക്കുളത്ത് എത്തിയപ്പോൾ കഴുത്തിനു പിന്നിൽ കൈ പതിഞ്ഞതായി തോന്നി തപ്പി നോക്കിയപ്പോൾ മാല കാണാനില്ലായിരുന്നു.
രത്നമണി ഒച്ചവച്ചതോടെ മാല പൊട്ടിച്ച അനു അത് അടുത്തിരുന്ന വിദ്യാർഥിനികളുടെ മടിയിലേക്കിടുകയും ദേ മാല എന്നു ചൂണ്ടിക്കാട്ടുകയും ചെയ്ത ശേഷം ചീരങ്കാവിൽ ഇറങ്ങാൻ ശ്രമിച്ചു.
ബസിലുണ്ടായിരുന്ന എഴുകോൺ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.അനിതയുടെ നേതൃത്വത്തിൽ യാത്രക്കാർ ഇവരെ തടഞ്ഞ ശേഷം ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
ഇതിനു മുൻപും ഇതേ ബസിൽ നിന്നു മാല കവരാൻ ശ്രമിച്ചതിനു പിടിയിലായ മോഷ്ടാവാണ് അനു.
ഇവരുടെ പേരിൽ പല സ്റ്റേഷനുകളിലും മാല മോഷണക്കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

