ആര്യങ്കാവ്∙ വർക്കലയിൽ നിന്നും തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ തെരുവുനായയെ കണ്ടു വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിടിച്ച ശേഷം താഴ്ചയിൽ കഴുതുരുട്ടിയാറ്റിലേക്കു മറിഞ്ഞു; ആളപായമില്ല. തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ആറുമുറിക്കടയിൽ ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ആറ്റിൽ ജലനിരപ്പും ഒഴുക്കും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.
വീഴ്ചയിൽ കാർ ഭാഗികമായി തകർന്നു.
കാറിലുണ്ടായിരുന്ന 10 യുവാക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ കോട്ടവാസൽ ഭാഗത്ത് നിയന്ത്രണം വിട്ടു ചരക്കുലോറി ദേശീപാതയോരത്തെ താഴ്ചയിൽ മറിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച എക്സൈസ് ചെക്പോസ്റ്റിലും ചരക്കുലോറി അപകടത്തിൽപ്പെട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

