തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി, ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ പത്തംഗ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന നടൻ വിജയെ സന്ദർശിച്ചു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണെന്ന് കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസിക്കുന്ന ജി.പി. നന്ദന വ്യക്തമാക്കി.
കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന വിജയ്ക്ക് സമ്മാനമായി നൽകി. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നന്ദന പ്രതികരിച്ചു.
2017-19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

