കരുനാഗപ്പള്ളി ∙ അച്ഛൻ സ്പെഷൽ ഗ്രേഡ് സെക്രട്ടറി ആയിരുന്ന പഞ്ചായത്ത് പിൽക്കാലത്തു നഗരസഭ ആയപ്പോൾ മകൻ അതിന്റെ ചെയർപഴ്സനായി എത്തുന്നു. കരുനാഗപ്പള്ളി നഗരസഭയിലെ നിയുക്ത നഗരസഭ ചെയർമാൻ പി.സോമരാജനാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ ഏറെക്കാലം സെക്രട്ടറിയായിരുന്നു സോമരാജന്റെ അച്ഛൻ ടി.പൽപു. പഞ്ചായത്ത് സെക്രട്ടറിയായി 31 വർഷത്തോളം പ്രവർത്തിച്ച അദ്ദേഹം 1987ൽ സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായി കരുനാഗപ്പള്ളിയിൽ നിന്നാണു വിരമിക്കുന്നത്.
സിപിഎമ്മിന്റെ കുത്തക സീറ്റ് ആയിരുന്ന താഴ്ചയിൽ വാർഡിൽ നിന്നു 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സോമരാജൻ കൗൺസിലറായി വിജയിച്ചത്.
21ാം വയസ്സിൽ പിഎസ്സി വഴി വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക് ആയി ഔദ്യോഗികജീവിതം ആരംഭിച്ച പി.സോമരാജൻ 34 വർഷവും 8 മാസവും 14 ദിവസവും സർക്കാർ സർവീസിൽ ആയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവിധ പദവികളിൽ പ്രവർത്തിച്ചു സംസ്ഥാന പാഠപുസ്തക ഓഫിസർ പദവി വരെ എത്തിയാണു വിരമിച്ചത്.
അതിനു ശേഷം കോൺഗ്രസിന്റെയും സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെയും വിവിധ നേതൃപദവികളും വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

