കടയ്ക്കൽ ∙ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ചിതറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് വീതം വയ്ക്കും. പ്രസിഡന്റ് സ്ഥാനം വനിത സംവരണം ആണ്.
കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേർക്ക് രണ്ടര വർഷം വീതം അധ്യക്ഷ പദവി വീതം വയ്ക്കാനാണ് സാധ്യത. കല്ലുവെട്ടാംകുഴി വാർഡിൽ നിന്നു വിജയിച്ച ലീന ഓമന ദേവൻ, മണ്ണറക്കോട് വാർഡിൽ നിന്നു വിജയിച്ച കൃഷ്ണ കുമാരി എന്നിവരാണ് പരിഗണനയിൽ ഉള്ളത്.
10 വർഷത്തിന് ശേഷം ആണ് യുഡിഎഫ് ചിതറ പഞ്ചായത്ത് ഭരണത്തിൽ തിരിച്ചെത്തുന്നത്. മുന്നാം തവണ വട്ടമുറ്റം വാർഡിൽ നിന്നു വിജയിച്ച തലവരമ്പ് അൻസർ 849 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
ജില്ലയിൽ ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം ആണ് അൻസറിനുള്ളത്.
24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫിന് 13, എൽഡിഎഫിന് 10,എസ്ഡിപിഐ ഒന്ന് എന്നതാണ് കക്ഷി നില.
കോൺഗ്രസിന്റെ കുത്തക സീറ്റായ മുതയിൽ വാർഡിൽ എസ്ഡിപിഐയാണ് വിജയിച്ചത്. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ആണ്.
നിലമേൽ∙ അഞ്ചാം തവണയും നിലമേൽ പഞ്ചായത്തിൽ അധികാരത്തിൽ എത്തിയ യുഡിഎഫ്, പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കോൺഗ്രസിലെ എ.എം.റാഫിയെ .
പഞ്ചായത്ത് മുൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അന്തിമ തീരുമാനമാകൂം.
20ൽ 19 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. മൂന്ന് ആശ വർക്കർമാരും ഒരു അങ്കണവാടി വർക്കറും വിജയിച്ചവരിൽ ഉൾപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

