കൊട്ടാരക്കര ∙ എൽഡിഎഫിന് വൻ മേധാവിത്വം ഉണ്ടായിരുന്ന വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി യുഡിഎഫ് കടന്നു കയറി. അവസാന റൗണ്ടിൽ ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തോടെ ഭരണം നില നിർത്തി.
മേലില,വെട്ടിക്കവല പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾ യുഡിഎഫ് തൂത്തൂവാരിയപ്പോൾ പടിഞ്ഞാറൻമേഖലയിലെ എട്ട് വാർഡുകൾ എൽഡിഎഫിന് ഒപ്പം അടിയുറച്ച് നിന്നു.
സിപിഐ കഴിഞ്ഞ തവണത്തെ 4 സീറ്റുകൾ നിലനിർത്തിയപ്പോൾ സിപിഎമ്മിനാണ് വൻ തകർച്ച ഉണ്ടായത്. രണ്ട് സീറ്റ് ഇക്കുറി നഷ്ടമായി.
സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള വെട്ടിക്കവല സീറ്റിൽ മേലില പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.താര 271 വോട്ടിന് തോറ്റു.
15 വാർഡുകളുള്ള വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 47381 വോട്ടും യുഡിഎഫിന് 45147 വോട്ടും ബിജെപിക്ക് 25654 വോട്ടും ലഭിച്ചു. 2234 ആണ് എൽഡിഎഫിന്റെ ഭൂരിപക്ഷം.
ഭരണം സിപിഐ, സിപിഎം പാർട്ടികൾ ഇക്കുറിയും പങ്കിടും.
വോട്ട് നില:
( ആകെ സീറ്റ്: 15, എൽഡിഎഫ്: 8, യുഡിഎഫ്:7)
1.പാങ്ങോട്:എസ്.സുജാതഅമ്മ(എൽഡിഎഫ്)-3271, എൽ.സിനു(യുഡിഎഫ്)-2742,ജോളി സജി(ബിജെപി)-1978.
2.പുത്തൂർ: ബിന്ദു ലക്ഷ്മി(എൽഡിഎഫ്)-3419,സിന്ധു (യുഡിഎഫ്)- 3010, കവിത(ബിജെപി)-2285. 3.കുളക്കട: ആർ.രാജേഷ് (എൽഡിഎഫ്)-3336,അജയൻ മഠത്തിനാപ്പുഴ(യുഡിഎഫ്)-3159, എ.ഹരികൃഷ്ണൻ (ബിജെപി)-2355.
4.കലയപുരം: മിനി വേലപ്പൻ(എൽഡിഎഫ്)-3763,ആർ.ബിന്ദു (യുഡിഎഫ്)-2750, വിജിത(ബിജെപി)-1425.
5.കോട്ടാത്തല:ബി.ഗോപകുമാർ(എൽഡിഎഫ്)-3662, സോമശേഖരപിള്ള(യുഡിഎഫ്)-2406, ജി.അജയകുമാർ(ബിജെപി)-2525.
6.മൈലം:സി.പ്രസന്നകുമാർ(എൽഡിഎഫ്)-3617,റോയി മലയിലഴികം(യുഡിഎഫ്)-2802,ദീപ ശ്രീകുമാർ(ബിജെപി)-2534.7.കിഴക്കേത്തെരുവ്: ലാലി ബിജു(യുഡിഎഫ്)- 3654,തങ്കമ്മ ജോർജ്(എൽഡിഎഫ്)-2275,പുഷ്പലത(ബിജെപി)-808.
8.വെട്ടിക്കവല:അഡ്വ.ലീലാകുമാരി(യുഡിഎഫ്)-2977, എ.താര(എൽഡിഎഫ്)-2706, ഉഷാബാബു(ബിജെപി)-971.
9.മേലില:ജി.ശോഭ(യുഡിഎഫ്)-2958, വി.അനുവിജയ(എൽഡിഎഫ്)-2646, സുമ(ബിജെപി)-1443.
,10.ചക്കുവരയ്ക്കൽ: ബിജി നാസർ(യുഡിഎഫ്)-3874, അഡ്വ.ഷൈൻ പ്രഭ(എൽഡിഎഫ്)-3159,ബിജു തോമസ് മേലൂട്ട്(ബിജെപി)- 1175, മുഹമ്മദ് ഇർഷാദ്(സ്വത)- 153.
,11.ചിരട്ടക്കോണം: സാലിക്കുട്ടി തോമസ്(യുഡിഎഫ്)-3649, ശ്രീജ അജികുമാർ(എൽഡിഎഫ്)-3338, പുഷ്പവല്ലി (ബിജെപി)-1472.
12.വാളകം: എ.കെ.മനോഹരൻ(യുഡിഎഫ്)-3017, സി.കെ.രാമദാസ്(എൽഡിഎഫ്)-2876, സന്തോഷ് (ബിജെപി)-1883, രാജേന്ദ്രൻ ഉമ്മന്നൂർ (സ്വത)-201.
13.സദാനന്ദപുരം: ബിന്ദു പ്രസാദ്(യുഡിഎഫ്)-3151, ലില്ലി അലക്സാണ്ടർ(എൽഡിഎഫ്)-1699, ജയലക്ഷ്മി രതീഷ്(ബിജെപി)-1882
.14.ഉമ്മന്നൂർ: ജോബിൻ ജേക്കബ്(എൽഡിഎഫ്)-3501, ആർ.ശ്രീജിത്ത്(യുഡിഎഫ്)-2505, വടയാറ്റൂർ രാധാകൃഷ്ണൻ (ബിജെപി)-1386, മധു നെല്ലിക്കുന്നം(സ്വത)-126
.15.പവിത്രേശ്വരം: ജി.പ്രദീപ്(എൽഡിഎഫ്)-4113, ജി.എസ്.മോഹനചന്ദ്രൻ (യുഡിഎഫ്)-2493, പി.സുരേഷ്കുമാർ (ബിജെപി)-1712.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

