കൊല്ലം ∙ ‘നിനവ്’ ഇനി സർക്കാരിന്റെ അതിഥി. സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലത്തു സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കഴിഞ്ഞ ദിവസം ആൺകുഞ്ഞ് എത്തി.
2 വർഷത്തിനു ശേഷമാണു കൊല്ലത്തെ അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തുന്നത്. 5 ദിവസം പ്രായമുള്ള കുഞ്ഞിനു 2.3 കിലോ ഭാരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഗവ.വിക്ടോറിയ ആശുപത്രിയിൽ പരിചരണത്തിലുള്ള കുഞ്ഞിന് അധികൃതർ നൽകിയ പേരാണു ‘നിനവ്’.
സംസ്ഥാനത്തെ കഴിഞ്ഞ ദിവസം 2 കുഞ്ഞുങ്ങളെ ആണു പരിചരണയ്ക്കായി ലഭിച്ചത്. രാവിലെ 10.50നു തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 5 ദിവസം പ്രായമുള്ള മറ്റൊരു ആൺകുഞ്ഞിനെയും ലഭിച്ചിരുന്നു.
ആ കുഞ്ഞിനു ‘നവംബർ’ എന്ന് പേരിട്ടതായി അധികൃതർ പറഞ്ഞു.
നിനവിന്റെ ദത്ത് നൽകൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കൊല്ലം ദത്തെടുക്കൽ കേന്ദ്രവുമായോ കൊല്ലം സിഡബ്ല്യുസിയുമായോ ബന്ധപ്പെടണമെന്നു ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു.
ശിശുക്ഷേമ സമിതി കൊല്ലം ജില്ലാ സെക്രട്ടറി ഡി.ഷൈൻദേവ് വിക്ടോറിയ ആശുപത്രിയിൽ എത്തി കുഞ്ഞിനെ കണ്ടു, ആശുപത്രി അധികാരികളോടു കാര്യങ്ങൾ അന്വേഷിച്ചു വിവരങ്ങൾ വിലയിരുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

