വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ സാരഥി, ബിഎസ്എൻഎൽ, കെജിഎൻ, ശക്തി, ദിവ്യ, തോപ്പുവയൽ, എസ്പിഎം, വാഹിനി, മുല്ലക്ക തൈക്കാവ്, കയ്യാലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.45 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കടപ്പാക്കട
∙ കാവനാട് ക്ഷേത്രം, കൈരളി ഫോഡ്, അബ്ബാസ് കാഷ്യൂ, പ്രിയദർശിനി നഗർ, ഹോക്കി സ്റ്റേഡിയം, യാത്രി നിവാസ്, കോയിക്കൽ, തത്വമസി, മംഗലശേരി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കന്റോൺമെന്റ് ∙ എം.പി.ഫെർണാണ്ടസ്, ഹനുമാൻ കോവിൽ, പിഎച്ച്ഇഡി, യൂകോ ബാങ്ക്, ബെൻസിഗർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രക്തദാന ക്യാംപ്
പുനലൂർ ∙ ബ്രഹ്മാകുമാരിസ് ദേശീയതലത്തിൽ നടത്തുന്ന രക്തദാന ക്യാംപെയ്നിന്റെ ഭാഗമായി ബ്രഹ്മാകുമാരിസ് പുനലൂർ രാജയോഗ മെഡിറ്റേഷൻ സെന്ററിൽ 22ന് രാവിലെ 9ന് ക്യാംപ് നടത്തും.
പുനലൂർ താലൂക്ക് ആശുപത്രിയുടെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ക്യാംപ്. 9961809314, 9562155549
കവിയരങ്ങ് നടത്തി
അഞ്ചൽ ∙ എഴുത്തു കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.
അനീഷ് കെ.അയിലറ അധ്യക്ഷനായി. ഡോ.കെ.വി.തോമസ്കുട്ടി, അഞ്ചൽ ജഗദീശൻ, വി.കെ.ജയകുമാർ, എസ്.മായാകുമാരി, തോയിത്തല മോഹനൻ, സി.ബി.വിജയകുമാർ , അനസ് ബാബു, ഷീലാമണി, ബി.എസ്.സീമ, ആശ അഭിലാഷ് ,മഹേഷ് കുമാർ, എം.ടി.പ്രദീപ് കുമാർ , പ്രീത ആർ.നാഥ്, അഞ്ചൽ ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
കവിയരങ്ങ് ഉദ്ഘാടനം ഡോ.എൻ.ടി.ലക്ഷ്മി നിർവഹിച്ചു. പി.എസ്.
സബീല രചിച്ച മധുര നെല്ലിക്ക എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു.
എൻഎസ്എസ് യോഗം
പുനലൂർ ∙ ചാലിയക്കര ഉപ്പുകുഴി ഭഗവതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.രവീന്ദ്രൻ പിള്ള, ഇടമൺ സദാശിവൻ പിള്ള, നിർമല, പ്രിയ സുരേഷ്, സിന്ധു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: നരേന്ദ്രൻ പിള്ള (പ്രസി), എസ്. രവീന്ദ്രൻ പിള്ള (സെക്ര), ശിവൻ പിള്ള (വൈ.
പ്രസി), ബാലചന്ദ്രൻ പിള്ള (ട്രഷ), സിന്ധു (ജോ.സെക്ര) എസ്. രവീന്ദ്രൻ പിള്ള, പ്രിയ സുരേഷ് (യൂണിയൻ പ്രതിനിധികൾ) ശിവകുമാർ (ഇലക്ട്രോൾ അംഗം).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]