പെരിനാട്∙ പൊതു ശുചിമുറി ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച് കംഫർട്ട് സ്റ്റേഷൻ കാട് മൂടി നശിക്കുന്നു. പെരിനാട് പഞ്ചായത്ത് ഓഫിസിനും വില്ലേജ് ഓഫിസിനും സമീപത്തെ പാർക്കിൽ നിർമിച്ച പൊതു ശുചിമുറിയാണ് കാടു കയറി നശിക്കുന്നത്.
3 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ ജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
പഞ്ചായത്തിലും വില്ലേജ് ഓഫിസിലുമായി വരുന്നവർക്ക് ഉപയോഗിക്കാൻ ശുചിമുറി സൗകര്യം ഇല്ലെന്നിരിക്കെ ആണ് കംഫർട്ട് സ്റ്റേഷൻ കാട് മൂടി കിടക്കുന്നത്. ശുചിമുറി തുറന്നിരുന്നെങ്കിൽ വില്ലേജ് ജംക്ഷൻ സമീപത്തെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ബസ് യാത്രക്കാർക്കും ഉപകാരപ്പെടുന്നതായിരുന്നു എന്ന് പെരിനാട് പഞ്ചായത്ത് ബിജെപി അംഗം ഇടവട്ടം വിനോദ് പറഞ്ഞു ഇനിയും കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തില്ല എങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇടവട്ടം വിനോദ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

