കരുനാഗപ്പള്ളി ∙ നഗരസഭയിൽ കഴിഞ്ഞ 10 വർഷക്കാലത്തെ എൽഡിഎഫ് ഭരണം കൊണ്ട് എടുത്തു പറയത്തക്ക ഒരു വികസന പ്രവർത്തനങ്ങളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ . കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ തീരുമാനമായ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള മുനിസിപ്പൽ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രഥമ നഗരസഭയിൽ യുഡിഎഫ് കൊണ്ടു വന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഭരണ നേതൃത്വത്തിന്റെ അഭിമാനകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ അധ്യക്ഷത വഹിച്ചു.
സി.ആർ.മഹേഷ് എംഎൽഎ, കെ.ജി.രവി, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, കെ.എ.ജവാദ്, വാഴയത്ത് ഇസ്മായിൽ, പി.രാജു, താഷ്കന്റ് കാട്ടിൽ, അനൂപ്, സുരേഷ് പനക്കുളങ്ങര, സലിം ബംഗ്ലാവിൽ, ജോയി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

