ശാസ്താംകോട്ട ∙ യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് പുതുപറമ്പിൽ വീട്ടിൽ പ്രകാശിന്റെയും രമയുടെയും മകൾ രേഷ്മയെയാണു(29) ഭർത്താവ് അജിത്തിന്റെ ആലപ്പുഴ പുന്നപ്രയിലുള്ള വീട്ടിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
അജിത്തിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനവും അജിത്തിന്റെ വഴിവിട്ട ബന്ധങ്ങളുമാണു മരണത്തിനു കാരണമെന്നാണ് പരാതി.
ഫോൺ സംഭാഷണങ്ങളും രേഷ്മ എഴുതിയ കുറിപ്പുകളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണു കുടുംബം രംഗത്തെത്തിയത്. രേഷ്മ മരിച്ചത് അറിയിച്ചില്ലെന്നും പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതെന്നും ശൂരനാട്ടെ വീട്ടിൽ നടത്തിയ സംസ്കാര ചടങ്ങുകളിൽ ഭർത്താവും കുടുംബവും എത്താതിരുന്നത് ദുരൂഹമാണെന്നും പിതാവ് പ്രകാശ് പറഞ്ഞു.
അന്ത്യ കർമങ്ങൾ ചെയ്യുന്നതിനായി രേഷ്മയുടെ ആറ് വയസ്സുള്ള മകനെ വിടാൻ തയാറായില്ല, പിന്നീട് പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ ഫലമായി സംസ്കാര സമയത്തേക്ക് മാത്രം കുട്ടിയെ എത്തിച്ച ശേഷം തിരികെ കൊണ്ടുപോയി.
അജിത്തിന്റെ വീട്ടിൽ നേരിട്ട ദുരനുഭവങ്ങൾ രേഷ്മ സഹോദരിയുടെ ബുക്കിൽ കുറിച്ചിരുന്നു.
വിവാഹബന്ധം വേർപെടുത്താനും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും അജിത്ത് ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. ഏഴ് വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞിരുന്നതായും മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും കുടുംബം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

