ചാത്തന്നൂർ ∙ തിരുമുക്കിലെ അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന സമരത്തിന്റെ 21-ാം ദിവസം ഡിവൈഎഫ്ഐ ചാത്തന്നൂർ മേഖല സെക്രട്ടറി അഭിലാഷ് എം.സജി സത്യഗ്രഹം അനുഷ്ഠിച്ചു. ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.ശരത് കുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനീസ് അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.
വി.എച്ച്.സത്ജിത്, സിപിഎം ലോക്കൽ സെക്രട്ടറി ടി.ദിജു, ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയ സെക്രട്ടറി അജിതകുമാരി, സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി അംഗം ജി.എസ്.സുരേഷ്, എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് ശിവ, സന്തോഷ് പാറയിൽക്കാവ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, പി.ദിനകരൻ എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ 22-ാം ദിവസമായ ഇന്നു സിഡിഎസ് ചെയർപഴ്സൻ ബി.ലൈല സത്യഗ്രഹം അനുഷ്ഠിക്കും. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

