കൊല്ലം∙റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെയും കേരള പൊലീസിന്റെയും നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി സുരക്ഷിത ബാങ്കിങ് അവബോധ പരിപാടി നടത്തി. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു.
ആർബിഐ തിരുവനന്തപുരം ജനറൽ മാനേജർ മുഹമ്മദ് സാജിത്, ആർബിഐ തിരുവനന്തപുരം അഡിഷനൽ ജനറൽ മാനേജർ സാബിത്ത് സലിം, ഇന്ത്യൻ ബാങ്ക് ലീഡ് ജില്ലാ മാനേജർ ജീൻസിങ്, ജില്ലാ ഒാഫിസർ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. സൈബർ പൊലീസ് എസ്ഐ ജി.ഗോപകുമാർ, എഎസ്ഐ എസ്.അരുൺകുമാർ എന്നിവർ ക്ലാസെടുത്തു.
മുന്നറിയിപ്പുകൾ
∙ഒരിക്കലും പരിചയമില്ലാത്ത ലിങ്കുകൾ(വാട്സ് ആപ്, എസ്എംഎസ്–ടെലിഗ്രാം) എന്നിവ വഴി വരുന്നവ തുറക്കാതിരിക്കുക.
∙ഒടിപി, എംപിഐഎൻ, യുപിഐ പിൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന ഒരു വിവരവും മറ്റുള്ളവർക്ക് നൽകാതിരിക്കുക. ∙ഒാൺലൈൻ വഴി വിൽക്കാനും വാങ്ങാനും ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തമായ പരിശോധനകൾ നടത്തുക.
∙ഔദ്യോഗിക വെബ് സൈറ്റുകൾ വഴി മാത്രം സ്റ്റോർ, ഗൂഗിൾ പ്ലേ അല്ലെങ്കിൽ ആപ് സ്റ്റോർ എന്നിവ മാത്രം ഉപയോഗിക്കുക.
∙അമിതലാഭം നൽകുന്ന ഒാൺ ലൈൻ സ്കീമുകളിൽ ചേരാതിരിക്കുക. ∙ ഫോണിലെ 2എഫ്എ (ഫാക്ടർ ഒതന്റിക്കേഷൻ) നിർബന്ധമായി പാലിക്കുക.
∙പാസ്വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുക. ഇടയ്ക്കിടെ മാറ്റുക.
∙സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ മറ്റുളള്ളവരെ നിർദേശ പ്രകാരം ഇൻസ്റ്റാൾ ചെയ്യാതിരിക്കുക, ഇവ കൈമാറാതിരിക്കുക.
∙പെൻഷൻ വാങ്ങുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് എന്ന ലിങ്ക് മൊബൈൽ ഫോണിൽ എത്തിയാൽ ലിങ്ക് എടുക്കാതിരിക്കുക. ∙കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായാൽ ഉടൻ 1930 എന്ന നമ്പറിലോ അല്ലെങ്കിൽ www.cybercrime.gov.in റജിസ്റ്റർ ചെയ്യുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

