തലശ്ശേരി ∙ ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ജാർഖണ്ഡ് സ്വദേശിയും പേരാവൂരിലെ എസ്റ്റേറ്റ് തൊഴിലാളിയുമായ സിക്കന്ദർ എന്ന ജോഗിന്ദർ ഉറാവയൊണ് (30) ശിക്ഷിച്ചത്.
പ്രതിയുടെ ഭാര്യയാണെന്ന് പറഞ്ഞ് കൂടെ താമസിപ്പിച്ച ജാർഖണ്ഡ് സ്വദേശിനി മമത കുമാരി (20) ആണ് കൊല്ലപ്പെട്ടത്. 2021 ജൂലൈ 15നാണ് മമത കുമാരിയെ കൊലപ്പെടുത്തിയത്.
യുവതിയെ പ്രതി ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

