കണ്ണൂർ ∙ എതിർക്കുന്നവരോടു മരണംവരെ പക വച്ചുപുലർത്തുന്നത് ടി.ഐ.മധുസൂദനൻ എംഎൽഎയുടെ ശീലമാണെന്നും ബൂർഷ്വാ രാഷ്ട്രീയനേതാവിന്റെ ശൈലിയാണു സ്വീകരിച്ചിരുന്നതെന്നും സിപിഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ ആരോപിച്ചു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിലാണ് എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തുന്നത്. തനിക്കുമേലെ ആരെയും വളരാൻ അനുവദിക്കാത്ത മധുസൂദനന്റെ ചെയ്തികളെ പാർട്ടി നേതൃത്വം എപ്പോഴും സംരക്ഷിക്കുകയായിരുന്നു.
പാർട്ടിയിലെ തെറ്റായ നടപടികളെ മുഖംനോക്കാതെ താൻ വിമർശിച്ചിരുന്നെന്നും അതാകാം, മധുസൂദനനു തന്നോടുള്ള വിദ്വേഷത്തിനു കാരണമെന്നും കുഞ്ഞിക്കൃഷ്ണൻ പറയുന്നു.
പോകുന്നിടത്തെല്ലാം ആശ്രിതരെ സൃഷ്ടിക്കുംവിധത്തിൽ കുറച്ചാളുകളെ കൂടെനിർത്താൻ മധുസൂദനൻ ശ്രമിച്ചിരുന്നു. പയ്യന്നൂരിലെ നേതൃത്വം താനാണെന്നു വരുത്താൻ ബോധപൂർവം ശ്രമം നടത്തി.
ഇതിന്റെ ഭാഗമായി പലയിടത്തും ചെറുഗ്രൂപ്പുകളുണ്ടാക്കി. 96 പേജുള്ള പുസ്തകത്തിൽ ‘പാർട്ടി ഏരിയ കമ്മിറ്റി’ എന്ന അധ്യായത്തിലാണു മധുസൂദനനെതിരെ വിമർശനമുയർത്തുന്നത്.
സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിൽ നൽകുമ്പോൾ ഇതു താൻ നൽകിയതാണ്, അല്ലാതെ പാർട്ടിയല്ല എന്ന ബോധം വളർത്താൻ ശ്രമിച്ചു.
ഞാനാണു പാർട്ടി, ഞാൻ പറയുന്നതേ നടക്കൂ എന്ന മനോഭാവമാണ്. ഇതു പാർട്ടിക്കകത്തു ചോദ്യംചെയ്തെങ്കിലും മാറ്റമുണ്ടായില്ലെന്നും പുസ്തകത്തിൽ പറയുന്നു. പുസ്തകം ഫെബ്രുവരി 4നു വൈകിട്ട് 4.30നു പയ്യന്നൂർ ഗാന്ധി പാർക്കിൽ പ്രകാശനം ചെയ്യും.
ടി.ഐ.മധുസൂദനൻ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയെന്നാണു കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തിയെന്നും കെട്ടിടനിർമാണത്തിനായി സഹകരണ ജീവനക്കാരിൽനിന്നു പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

