സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ വിദ്യാർഥിനിക്ക് സംഭവിച്ച പിഴവ് പുറത്തുവന്നു. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിന്റെ ഇക്കണോമിക്സ് ഉത്തരക്കടലാസിലെ രണ്ട് പേജുകൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് ഉത്തരക്കടലാസിന്റെ പകർപ്പിനായി വിദ്യാർഥിനി അപേക്ഷ നൽകുകയായിരുന്നു. 91.4% മാർക്ക് നേടിയ വിദ്യാർഥിനി ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി പരിശോധിച്ചപ്പോഴാണ് ഗുരുതരമായ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്.
ഉത്തരക്കടലാസിലെ 12, 13 പേജുകൾ മൂല്യനിർണയം നടത്തിയിട്ടില്ല. ഇതിനു പകരമായി 14, 15 പേജുകൾ ഇരട്ടിച്ച് വന്നതിനെ തുടർന്ന് ഉത്തരങ്ങൾ രണ്ടുതവണ എഴുതിയതായാണ് മൂല്യനിർണയകരായ അധ്യാപകർ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തരക്കടലാസ് സ്കാൻ ചെയ്ത് മൂല്യനിർണയത്തിനായി അയച്ചപ്പോൾ സാങ്കേതികമായി സംഭവിച്ച പിഴവാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. പരിയാരം ഗവ.
ഡെന്റൽ കോളജിലെ ഡോ. ആഷിൽ മോഹൻദാസ്, ഡോ.
സ്മിത ആഷിൽ എന്നിവരുടെ മകളാണ് അനന്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

