പാനൂർ ∙ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ മണ്ണെടുക്കുന്നതിനിടെ, മണ്ണിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്കു പരുക്ക്. മണ്ണെടുക്കാനെത്തിയ ലോറി ഡ്രൈവർ വടക്കെ പൊയിലൂർ പള്ളിച്ചാലിൽ ഷമിത്ത് ലാലിനാണ് (24) ബോംബിന്റെ ചീളു തെറിച്ചു പരുക്കേറ്റത്. സ്ഥലത്തു നടത്തിയ പരിശോധനയിൽ 4 ബോംബുകൾ കണ്ടെടുത്തു.
വയറിനും കാലിനും പരുക്കേറ്റ ഷമിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
ഇന്നലെ രാവിലെയാണു സ്ഫോടനമുണ്ടായത്. മേപ്പാട്ട് വീട്ടിക്കൽ സലാമിന്റെ വീട്ടുപറമ്പ് ശുചീകരിക്കുന്നതിനിടെയാണു മണ്ണുമാന്തിയന്ത്രം ബോംബിൽ തട്ടി സ്ഫോടനം നടന്നത്.
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

