
വീടിന് സമീപത്ത് നിന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ കേളോത്ത് വീടിന് സമീപത്ത് നിൽക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ഈ മാസം ആറിന് പകൽ 12 മണിയോടെയാണ് കാർത്യായനിയുടെ മാല പൊട്ടിച്ചത്.
കാസർഗോഡ് ചെന്നെടുക്കം ചാലക്കര ഹൗസിൽ ഇബ്രാഹിം ഖലീലിനെയാണ് (43) ബദിയടുക്കയിൽ വച്ച് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ, മേൽപ്പറമ്പ്, ഹൊസ്ദുർഗ് സ്റ്റേഷനുകളിലായി പത്തോളം മാലമോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. സിസിടിവികളും ഫോൺ കോളുകളും പരിശോധിച്ചാണ് പയ്യന്നൂർ പൊലീസ് പ്രതിയെ പിടികൂടിയത്.