അരങ്ങിന്റെ ശ്രീ; വനിതാ ശാക്തീകരണത്തിന്റെ അരങ്ങുണർത്തി തളിപ്പറമ്പിൽ കുടുംബശ്രീ അരങ്ങ് സർഗോത്സവം
തളിപ്പറമ്പ്∙ വനിതകളുടെ സർഗോത്സവത്തിന്റെ അരങ്ങുണർന്നിരിക്കയാണ് തളിപ്പറമ്പിൽ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിൽ നിന്നുള്ള 1200 ഓളം അയൽക്കൂട്ട, ഓക്സിലറി അംഗങ്ങൾ പങ്കെടുക്കുന്ന അരങ്ങ് ജില്ലാ കലോത്സവം തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു സമാപിക്കും.അരങ്ങിൽ 16 ഇനങ്ങൾ പൂർത്തിയായപ്പോൾ പയ്യന്നൂർ ക്ലസ്റ്ററിലെ കാങ്കോൽ ആലപ്പടമ്പ് സിഡിഎസ് ആണ് മുന്നിട്ട് നിൽക്കുന്നത്.
40 വയസ്സിന് താഴെയുള്ളവർ മുതൽ 66 വയസ്സുള്ളവർ വരെ നൃത്ത വേദികളിൽ ഉൾപ്പെടെ സജീവമാകുമ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ വേദിയുമായി മാറുകയാണ് അരങ്ങ് സർഗോത്സവം.
സിഡിഎസ് തലത്തിലും താലൂക്ക് അടിസ്ഥാനത്തിലും നടത്തിയ അരങ്ങ് കലോത്സവങ്ങളിൽനിന്ന് വിജയികളായവരാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്. ജില്ലയിലെ 81 കുടുംബശ്രീ സിഡിഎസുകളിൽ നിന്നാണ് 49 ഇനങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്.
സർഗോത്സവത്തിന്റെ സമാപനം ഇന്ന് 5ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സർഗോത്സവത്തിൽ ഇന്ന് 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. കേണൽ സോഫിയ ഖുറേഷി വേദി ഒന്നിൽ തിരുവാതിര,ഒപ്പന, മാർഗംകളി, സംഘനൃത്തം, ചവിട്ടുനാടകം എന്നിവ അരങ്ങേറും.
വ്യോമിക സിങ് വേദി 2 ൽ മിമിക്രി, മോണോ ആക്ട്, ഫാൻസി ഡ്രസ്, മൈം, സ്കിറ്റ്, നാടകം എന്നിവയും അരങ്ങേറും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]