കണ്ണൂർ ∙ ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്.
പരുക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രിയാണ് ആക്രമണം.
ബൈക്കിലും കാറിലുമെത്തിയവരാണ് ആക്രമിച്ചതെന്ന് നിസാം പറഞ്ഞു. നിസാമിന്റെ പരുക്ക് ഗുരുതരമല്ല.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു.
പ്രദേശത്ത് മുസ്ലിം ലീഗ്- എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. വോട്ടെടുപ്പിൽ പലയിടത്തും ലീഗ്– എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

