മാട്ടൂൽ ∙ മന്ത്രി കെ.ബി.ഗണേഷ്കുമാർ അറിയുന്നുണ്ടോ, താൻ ഉദ്ഘാടനം ചെയ്ത് അഞ്ചുമാസം കഴിഞ്ഞിട്ടും മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ ബോട്ട് ഓടുന്നില്ലെന്ന്. കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ആണ് മന്ത്രി പുതിയ ബോട്ട് സർവീസിനായി ഉദ്ഘാടനം ചെയ്തത്.
എന്നാൽ വളപട്ടണം പാലത്തിനടുത്തുവരെ മാത്രം സർവീസ് അവസാനിപ്പിച്ച് ബോട്ട് മടങ്ങുകയാണ്. കറ്റാമറൈൻ ബോട്ട് പാലത്തിനടിയിലൂടെ പോകില്ലെന്ന കാരണം പറഞ്ഞാണ് ഉദ്ഘാടനം കഴിഞ്ഞ് 146 ദിവസമായിട്ടും മാട്ടൂൽ റൂട്ടിലേക്കു സർവീസ് നടത്താത്തത്.
കറ്റാമറൈൻ ബോട്ടിനു ഉയരം കൂടുതലായതിനാലാണ് പാലം കടക്കാത്തതെന്ന് ജല ഗതാഗതവകുപ്പ് പറയുമ്പോൾ തന്നെ ഇതെല്ലാം അറിഞ്ഞുകൊണ്ട് ഉദ്ഘാടനം നടത്തിയതെന്തിനെന്നാണു നാട്ടുകാർ ചോദിക്കുന്നത്.
നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർവീസ് ആയിരുന്നു ഇത്. 2010ൽ ആണ് മാട്ടൂൽ– പറശ്ശിനിക്കടവ് ബോട്ട് സർവീസ് തുടങ്ങിയത്.
സർവീസ് വൻ വിജയമായപ്പോഴാണ് പുതിയ ബോട്ടിനായി ആവശ്യമുയർന്നത്. മാട്ടൂലിൽനിന്ന് അഴീക്കൽ റൂട്ടിലും പറശ്ശിനിക്കടവ് റൂട്ടിലും കാലപ്പഴക്കം ചെന്ന ബോട്ടുകൾക്ക് പകരം പുതിയ ബോട്ട് വേണം എന്ന ആവശ്യം ശക്തമായി.
ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ രണ്ട് പുതിയ ബോട്ടുകൾ സർവീസിനെത്തി.
2025 ഒക്ടോബർ 13ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പുതിയ ബോട്ട് ആഘോഷപൂർവം ഉദ്ഘാടനം ചെയ്തു. എന്നാൽ മാട്ടൂൽ–അഴീക്കൽ റൂട്ടിൽ മാത്രമേ പുതിയ ബോട്ട് സർവീസ് ആരംഭിച്ചുള്ളൂ.
രണ്ടാമത്തെ റൂട്ടിൽ കറ്റാമറൈൻ ബോട്ട് പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം ജെട്ടിവരെ വന്നു തിരിച്ചുപോകും. എന്നാൽ ജല ഗതാഗത വകുപ്പിന്റെ ബ്രോഷറിൽ മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിലെ ബോട്ട് സർവീസിനെക്കുറിച്ചുള്ള വിവരണം ഉണ്ട്.
പഴയൊരു ബോട്ട് അറ്റകുറ്റപ്പണി നടത്തി ഇവിടേക്കു കൊണ്ടുവരാനുള്ള ശ്രമം ജലഗതാഗത വകുപ്പ് നടത്തുന്നുണ്ട്. ഇതിന് വേണ്ടത്ര സ്പീഡ് ഇല്ല.
മാട്ടൂൽ നിവാസികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ചു പറശ്ശിനിക്കടവിൽ എത്താൻ ഏറെ ഉപകാരപ്രദമാണ് ഈ സർവീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

