കല്യാശ്ശേരി ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഇരുകരകളിലായ കല്യാശ്ശേരിക്കാർക്ക് നടന്നുപോകാൻ പുതിയ മേൽ നടപ്പാലം (ഫൂട്ട് ഓവർ ബ്രിജ്) നിർമിക്കുന്നു. നടപ്പാലത്തിന്റെ സ്റ്റീൽ ഗർഡറുകളുടെ നിർമാണം ദേശീയപാത ടോൾ പ്ലാസയ്ക്ക് സമീപം പൂർത്തിയായി.
ദേശീയപാതയിൽ തിരക്കേറുന്നതോടെ വിദ്യാർഥികൾക്കും നാട്ടുകാർക്കും റോഡിന്റെ ഇരുവശത്തേക്കും കടക്കാൻ നടപ്പാലം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
3.5 മീറ്റർ വീതിയിൽ വാക് വേ ഉള്ള നടപ്പാലത്തിന്റെ ഇരുഭാഗത്തും ഏണിപ്പടികൾ കൂടി സ്ഥാപിക്കും. സർവീസ് റോഡ് കഴിഞ്ഞുള്ള നടപ്പാതയിലേക്കു ഇറങ്ങാവുന്ന രീതിയിലാണ് നടപ്പാലം നിർമിക്കുന്നത്.
നിർദിഷ്ട മേൽ നടപ്പാലം കല്യാശ്ശേരി മോഡൽ പോളി ടെക്നിക്കിനും കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിനും ഇടയിൽ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മോഡൽ പോളി ടെക്നിക്കിന്റെ തെക്ക് ഭാഗത്ത് സ്ഥാപിക്കാനാണു നേരത്തെ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ സ്ഥലപരിമിതിയുള്ള സ്ഥലത്ത് മേൽനടപ്പാലം സ്ഥാപിക്കാൻ സാധിക്കില്ലെന്നു കരാറുകാർ അറിയിച്ചു. കാൽനടയാത്രക്കാർ കൂടുതൽ ഇല്ലാത്ത സ്ഥലത്ത് നിർമിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
ജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന തിരക്കേറിയ ഇടത്ത് മേൽനടപ്പാലം സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു കല്യാശ്ശേരി പഞ്ചായത്ത് അധികൃതർ നേരത്തെ തന്നെ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

