തളിപ്പറമ്പ് ∙ ചാണകക്കുഴിയിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന. കണ്ണപുരം മൊട്ടമ്മൽ ചെമ്മരവയൽ തോര ബാലന്റെ പശുവാണ് അയൽവാസിയുടെ തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ വീണത്.
6 അടിയോളം ആഴമുള്ള കുഴിയിൽ വീണ പശുവിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പശുവിനെ കരയ്ക്കു കയറ്റിയത്.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇൻ ചാർജ് പി.വി.ഗിരീഷിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളായ കെ.വി.രാജീവൻ, പി.വി.ലിഗേഷ്, കെ.കെ.സുധീഷ്, ജി.കിരൺ, സി.വി.രവീന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

