
കണ്ണൂർ ജില്ലയിൽ ഇന്ന് (01-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവധിക്കാല കോച്ചിങ് ക്യാംപ്
കരിവെള്ളൂർ∙ വെള്ളൂർ ടിവിബി ബാഡ്മിന്റൻ അക്കാദമിയുടെ അവധിക്കാല കോച്ചിങ് ക്യാംപ് 3ന് വൈകിട്ട് 4.30ന് പയ്യന്നൂർ നഗരസഭ ചെയർപഴ്സൻ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും. 9947272711,9946252689.
പ്രീ റിക്രൂട്ട്മെന്റ് റാലി നാളെ
ചെറുപുഴ∙ ക്യാപ്റ്റൻ അക്കാദമിയിൽ വിവിധ സേനകളിലേക്കുള്ള പ്രീറിക്രൂട്ട്മെന്റ് റാലി നാളെ രാവിലെ 8 മുതൽ ചെറുപുഴ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. റിട്ട.ക്യാപ്റ്റൻ കെ.എസ്.മാത്യു നേതൃത്വം നൽകും. തുടർന്നു ക്യാപ്റ്റൻ അക്കാദമിയുടെ തുടർപരിശീലന ക്യാംപ് 5 മുതൽ മീന്തുള്ളിയിൽ ആരംഭിക്കും. പ്രീറിക്രൂട്ട്മെന്റ് റാലിയിൽ പൊലീസ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ആർമി, നേവി, എയർഫോഴ്സ്, മിലിട്ടറി നഴ്സിങ്, റിക്രൂട്ട്മെന്റ് ട്രെയ്നിങ്, വനിതകളുടെ ആർമി റിക്രൂട്ട്മെന്റ് ട്രെയ്നിങ് എന്നിവയിൽ പരിശീലനം നൽകും. ഫോൺ: 6204303655.
യോഗ ക്ലാസ്
കണ്ണൂർ ∙ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ 3 മുതൽ 7 വരെ യോഗശാല റോഡിലെ എസ്എൻഡിപി ഹാളിൽ സൗജന്യ യോഗ ക്ലാസ് നടത്തുന്നു. 7012226453.