
ഇടുക്കി ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഈദുൽ ഫിത്ർ പ്രമാണിച്ച് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ 8 മുതൽ 2 വരെ.
∙ ബാങ്ക് അവധി.
അതിവർഷാനുകൂല്യം രണ്ടാം ഗഡു
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 2018 മാർച്ച് 31 വരെ അതിവർഷാനുകൂല്യം ഇനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷക തൊഴിലാളികൾക്ക് 2025 ഏപ്രിൽ, മേയ് മാസങ്ങളിലായി ബോർഡിൽനിന്നു രണ്ടാം ഗഡു ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. അക്കൗണ്ട് ആക്ടീവ് ആണോയെന്ന് ബാങ്കുമായി ബന്ധപ്പെട്ട് അംഗങ്ങൾ ഉറപ്പുവരുത്തണം. അതിവർഷ ആനുകൂല്യത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരിച്ചെങ്കിൽ ഇവരുടെ നോമിനികൾ മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഇടുക്കി തടിയമ്പാടുള്ള കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫിസിൽ എത്രയും വേഗം ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04862 235732.
ഒറ്റത്തവണ തീർപ്പാക്കൽ
ചെറുതോണി ∙ വാഹനങ്ങളുടെ ദീർഘകാല നികുതി കുടിശിക (31.03.2024 അടിസ്ഥാനമാക്കി നാലോ അതിൽ അധികമോ വർഷത്തെ കുടിശിക) തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് നടപ്പാക്കിയിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഇന്ന് അവസാനിക്കും. പദ്ധതിയുടെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കത്തക്ക വിധം ഇന്ന് ഇടുക്കി ആർടി ഓഫിസിൽ സംവിധാനം ഏർപ്പെടുത്തിയെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. 9188917306, 8075072360.