നെടുങ്കണ്ടം ∙ അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) റിമാൻഡിൽ.
തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇരുവരെയും കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്.
കഴിഞ്ഞ 4നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജിയുടെ മൊഴി. മൊഴിയിൽനിന്ന്: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു.
ഇതിനിടെ റെജി ആഹാരം മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതിൽ പ്രകോപിതനായി റെജിയെ ആക്രമിച്ചു.
കൈകൊണ്ട് അടിച്ചു. ഷൂസ് കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു.
ഇതിനിടെ തടസ്സം പിടിക്കാനെത്തിയ അമ്മ മേരിയെ മർദിച്ചു. പിടിച്ചുതള്ളി.
തറയിൽ തലയിടിച്ചു വീണ മേരി മരിച്ചു. അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി.
രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി.
കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു.
രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു.
പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

