
ഇടുക്കി ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്:
ഏലപ്പാറ ∙ ഫെയർഫീൽഡ് ഗവ. എൽപി സ്കൂളിൽ എൽപി (തമിഴ്), എൽപി(മലയാളം) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി നാളെ 11ന് ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
ചെമ്മണ്ണ് ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എൽപി (തമിഴ്), യുപി (തമിഴ്), എച്ച്എസ് (ഇംഗ്ലിഷ്) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി നാളെ 10ന് ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കട്ടപ്പന ∙ കാഞ്ചിയാർ സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ 2025-26 അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് ഓഫിസിൽ നടക്കും. ബികോം ബിരുദവും ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ടൈപ്പ് റൈറ്റിങ് ആൻഡ് ഷോർട്ട്ഹാൻഡ് ആണ് യോഗ്യത. മുൻ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. 9497757649.
കുമളി ∙ ചെങ്കര പൂക്കുളം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ഇരട്ടയാർ ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി (ഫിസിക്കൽ എജ്യുക്കേഷൻ-1) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 1.30ന് സ്കൂൾ ഓഫിസിൽ നടക്കും. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ എന്നിവയുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
ഇരട്ടയാർ ∙ ചെമ്പകപ്പാറ ഗവ. ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിലുള്ള ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 04868 230100.
സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) ഫുൾ ടൈം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
നെടുങ്കണ്ടം ∙ പുഷ്പകണ്ടം ഗവ. എൽപി സ്കൂളിൽ നിലവിൽ ഒഴിവുള്ള ഫുൾടൈം അറബിക് അധ്യാപക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാളെ 11ന് ഹാജരാകണം.
നെടുങ്കണ്ടം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ഇംഗ്ലിഷ് (ജൂനിയർ), വൊക്കേഷനൽ (എംആർഡിഎ), ജിഎഫ്സി (കൺസോളിലേറ്റഡ് പേ) എന്നീ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 3ന് 11ന് ഹാജരാകണം. 9847124709.
നെടുങ്കണ്ടം ∙ പാമ്പാടുംപാറ പഞ്ചായത്ത് തമിഴ് മീഡിയം എൽപി സ്കൂളിൽ നിലവിൽ ഒഴിവുള്ള 2 എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 31ന് 2ന് ഹാജരാകണം.
കട്ടപ്പന∙ ഇരട്ടയാർ നാലുമുക്ക് ഗവ. ഹൈസ്കൂളിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. നാളെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 9746444500.
നെടുങ്കണ്ടം ∙ പാമ്പാടുംപാറ പഞ്ചായത്ത് തമിഴ് മീഡിയം എൽപി സ്കൂളിൽ നിലവിൽ ഒഴിവുള്ള 2 എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 31ന് 2ന് ഹാജരാകണം.
കരിമ്പൻ ∙ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. കെ ടെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അസ്സൽ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
തോപ്രാംകുടി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
മൂന്നാർ ∙വട്ടവട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി – ജൂനിയർ (മലയാളം), ജൂനിയർ (തമിഴ്), ഹിസ്റ്ററി (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 3ന് 10ന് നടക്കും.
മൂന്നാർ ∙ സൂര്യനെല്ലി ബിഎൽറാം ഗവ.എൽപി സ്കൂളിൽ തമിഴ്, മലയാളം അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് നടക്കും.
കഞ്ഞിക്കുഴി ∙ ആൽപാറ ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാളെ 11ന് സർട്ടിഫിക്കറ്റുകളും കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മൂന്നാർ ∙ ഇടമലക്കുടി ഗവ.ട്രൈബൽ എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് പഴയ മൂന്നാർ ബിആർസിയിൽ നടക്കും.
മൂന്നാർ ∙ പഴയ മൂന്നാർ ഗവ. വൊക്കേഷനൽ ഹൈസ്കൂളിൽ എച്ച്എസ്ടി (മലയാളം), യുപിഎസ്ടി (മലയാളം), ഡിഇ ലെഡ് പരിശീലക (തമിഴ്) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് നടക്കും.
മൂന്നാർ ∙ എല്ലപ്പെട്ടി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലിഷ്, ഗണിതം (തമിഴ്), സോഷ്യൽ (തമിഴ്), യുപി വിഭാഗത്തിൽ തമിഴ് അധ്യാപകരുടെയും ഒഴിവ്. അഭിമുഖം നാളെ 11ന് നടക്കും.
മൂന്നാർ ∙ ലക്ഷ്മി ഗവ. യുപി സ്കൂളിൽ ഹിന്ദി – ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് നടക്കും.
മൂന്നാർ ∙ ദേവികുളം ഗവ.എൽപി സ്കൂളിൽ എൽപി എസ്പിടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2.30 ന് നടക്കും.
രാജാക്കാട്∙ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ്, നാച്വറൽ സയൻസ് അധ്യാപക തസ്തികകളിലും യുപി വിഭാഗത്തിൽ ഒഴിവുള്ള 3 അധ്യാപക തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
ശാന്തൻപാറ∙ ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒഴിവുള്ള മലയാളം, ഹിന്ദി, തമിഴ്, ഫിസിക്സ്, ഹിസ്റ്ററി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 4ന് 10ന് കോളജ് ഓഫിസിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ശാന്തൻപാറ∙ ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒഴിവുള്ള സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 6ന് 10.30ന് കോളജ് ഓഫിസിൽ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന.
കുളമാവ്∙ ഐഎച്ച്ഇപി ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിന് ഇന്ന് 11ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഫിസിൽ എത്തുക.
മരങ്ങൾ വെട്ടിനീക്കണം
കഞ്ഞിക്കുഴി ∙ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ സ്ഥലം ഉടമകൾ സ്വന്തം ചെലവിൽ വെട്ടിനീക്കി അപകടം ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ മുറിച്ചു മാറ്റാതെ അപകടം സംഭവിച്ചാൽ ദുരന്ത നിവാരണ നിയമമനുസരിച്ച് മരങ്ങളുടെ ഉടമസ്ഥർ ഉത്തരവാദി ആയിരിക്കും.
ചെസ് സിലക്ഷൻ ചാംപ്യൻഷിപ് ഒന്നിന്
കട്ടപ്പന ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ ആൻഡ് വനിതാ ചെസ് സിലക്ഷൻ ചാംപ്യൻഷിപ് ഒന്നിന് 10ന് പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കോംപറ്റീറ്റർ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടക്കും. ഇടുക്കി ജില്ലക്കാരായ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റിന്റെയോ പകർപ്പ് എന്നിവയുമായി ഹാജരാകണം. രണ്ട് വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിലേക്ക് ജില്ലയിൽനിന്ന് യോഗ്യത നേടും. മേയ് 31ന് വൈകിട്ട് 8ന് മുൻപായി പേര് റജിസ്റ്റർ ചെയ്യണം. 9645672111, 9961240068.
കട്ടപ്പന കമ്പോളം
ഏലം: 2000-2250
കുരുമുളക്: 644
കാപ്പിക്കുരു(റോബസ്റ്റ): 237
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 225
ഗ്രാമ്പൂ: 750
ജാതിക്ക: 300
ജാതിപത്രി: 1300-1950
കൊക്കോ വില
∙ അടിമാലി
കൊക്കോ : 90
കൊക്കോ ഉണക്ക : 320
∙ മുരിക്കാശേരി
കൊക്കോ : 100
കൊക്കോ (ഉണക്ക) – 370