കൊച്ചുകരിമ്പൻ ∙ ശക്തമായ പേമാരിയിൽ കൽക്കെട്ട് ഇടിഞ്ഞ് പാലം അപകടത്തിലായി. മരിയാപുരം – വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ ആൻോപുരം പള്ളിക്കു സമീപമാണ് പാലത്തിന്റെ കൽക്കെട്ട് അപകടകരമായി തകർന്നത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 2018ലെ മഹാ പ്രളയത്തിൽ ഭാഗികമായി തകർന്ന പാലം വർഷം ഏഴു കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ ഏതു നിമിഷവും തകർന്നു വീഴാൻ ഇടയുണ്ട്.
കഴിഞ്ഞ ജൂണിൽ മഴക്കാലം ആരംഭിച്ചപ്പോൾ തന്നെ ഇപ്പോൾ ഇടിഞ്ഞ ഭാഗത്ത് മണ്ണിടിഞ്ഞ് അപകടാവസ്ഥ രൂപപ്പെട്ടിരുന്നു. തുടർന്ന് ഏതാനും ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒട്ടേറെ സ്കൂൾ കുട്ടികളും വാഹനങ്ങളും യാത്രക്കാരും നിത്യേന കടന്നുപോകുന്ന പാലം കുമരകം – കമ്പം, ആലപ്പുഴ – മധുര എന്നീ പ്രധാന ഹൈവേകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപാസാണ്. അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ താമസിയാതെ പാലം നിലംപൊത്തുമെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

