നെടുങ്കണ്ടം∙ മിന്നൽ പ്രളയത്തിൽ കറ്റിക്കയം ജലനിധി പദ്ധതിക്ക് 2 ലക്ഷം രൂപയുടെ നഷ്ടം. 24 എച്ച്പിയുടെ മോട്ടറും കേബിൾ, ഹോസ് എന്നിവയുമുൾപ്പെടെ പ്രളയ ജലത്തിൽ ഒലിച്ചുപോയി.
1.65 കോടി രൂപ മുതൽ മുടക്കിൽ 2014ൽ ആണ് പദ്ധതി ആരംഭിച്ചത്. ആദ്യം സ്ഥാപിച്ച മോട്ടർ തകരാറിലായതിനെ തുടർന്ന് 2023ൽ പഞ്ചായത്ത് വിഹിതമായ 90,000 രൂപയും ഗുണഭോക്തൃ വിഹിതവും ചേർത്ത് വാങ്ങിയ മോട്ടറാണ് നഷ്ടപ്പെട്ടത്.നെടുങ്കണ്ടം പഞ്ചായത്തിലെ 3, 20, 21 വാർഡുകളിലെ പച്ചടി, ഡിഎഫ്ഒ കാട്, കുരിശുപാറ, തോട്ടുവാക്കാട്,
പള്ളിക്കവല മേഖലകളിലെ നൂറ്റൻപതോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മോട്ടർ നശിച്ചതോടെ പദ്ധതി മാത്രം ആശ്രയിക്കുന്ന അൻപതോളം കുടുംബങ്ങൾ ശുദ്ധജലം വിലയ്ക്കു വാങ്ങുകയാണ്. ജലനിധി പദ്ധതികൾ പലതും പാതിവഴിക്ക് നിന്നെങ്കിലും കമ്മിറ്റി പ്രസിഡന്റ് ഷിജു ഉള്ളുരുപ്പിൽ, സെക്രട്ടറി ജിസ് ജോസഫ്, ട്രഷറർ സൂസമ്മ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി തുടരുന്ന പദ്ധതിയായിരുന്നു കറ്റിക്കയം ജലനിധി പദ്ധതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

