
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.
ഡോക്ടർ നിയമനം
തൊടുപുഴ ∙ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ 29ന് ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖം.
എംബിബിഎസും ടിസി റജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും, തിരിച്ചറിയിൽ രേഖയും സഹിതം എത്തണം. 04868-241529, 9947418189.
പിഎസ്സി പരിശീലനം
അടിമാലി ∙ ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫിസിന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംഘടിപ്പിക്കുന്ന പിഎസ്സി പരിശീലന പരിപാടിയുടെ ഉദ്ഘാടനം 26ന് നടക്കും.
26ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി എ.രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്നു വരുന്ന 26 ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ 3 വരെ അടിമാലി ഗവ.
ഹൈസ്കൂളിൽ പരിശീലന ക്ലാസ് നടക്കുമെന്ന് ജനമൈത്രി എക്സൈസ് സിഐ അറിയിച്ചു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അവസരം.
96561 97473, 90618 99060.
സ്പോട്ട് അഡ്മിഷൻ
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാം വർഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
8547005084, 9947889441
ലാറ്ററൽ എൻട്രി
തൊടുപുഴ ∙ മൂന്നാർ എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാം വർഷ (ലാറ്ററൽ എൻട്രി) സീറ്റിലേക്കാണ് പ്രവേശനം.
www.cemunnar.ac.in എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. 9447570122, 9061578465.
അധ്യാപക ഒഴിവ്
കട്ടപ്പന ∙ പുളിയൻമല ഗവ. ട്രൈബൽ എൽപി സ്കൂളിൽ എൽപിഎസ്എ തമിഴ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 25ന് 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.
കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കട്ടപ്പന കമ്പോളം
ഏലം: 2450-2650
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230
ചുക്ക്: 250
ഗ്രാമ്പൂ: 775
ജാതിക്ക: 280
ജാതിപത്രി: 1450-1850
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
∙ അടിമാലി കമ്പോളം
കൊക്കോ : 90
കൊക്കോ ഉണക്ക : 350
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]