അടിമാലി ∙ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച ഇഞ്ചപ്പതാൽ – വട്ടക്കണ്ണിപ്പാറ റോഡിന്റെ ഭാഗമായുള്ള ഇഞ്ചപ്പതാൽ മുതൽ പൊന്മുടി വരെയുള്ള ദൂരത്തെ നിർമാണ ജോലികൾ പൂർത്തീകരിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തം. പി.ടി.തോമസ് എംപി ആയിരിക്കുമ്പോളാണ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിന് നടപടി സ്വീകരിച്ചത്. ഇഞ്ചപ്പതാലിൽ നിന്ന് ആരംഭിച്ച് വട്ടക്കണ്ണിപ്പാറ വരെയുള്ള ദൂരമാണ് നിർമാണത്തിനായി ഏറ്റെടുത്തിരുന്നത്.
ആദ്യ ഘട്ടം എന്ന നിലയിൽ 7 കോടി മുടക്കി ഇഞ്ചപ്പതാലിൽ നിന്ന് പൊന്മുടി വരെയുള്ള ദൂരമാണ് നിർമാണം നടത്തിയത്.
പിന്നീട് വന്ന സർക്കാരും ജനപ്രതിനിധികളും റോഡ് നിർമാണം പൂർത്തീകരിക്കാൻ താൽപര്യമെടുത്തില്ല. ഇതിനിടെ 2018ലെ പ്രളയത്തിൽ, നിർമാണം നടത്തിയ റോഡിലെ പല ഭാഗങ്ങളും തകർന്ന് തരിപ്പണമായി.
ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുരിതമായി മാറുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾക്കു പോലും നടപടി സ്വീകരിക്കാൻ ഭരണാധികാരികൾ കൂട്ടാക്കാത്ത സാഹചര്യത്തിൽ കൊന്നത്തടി പഞ്ചായത്ത് ഭരണ സമിതിയിലെ 5 മുൻ അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർ റോഡ് നിർമാണത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമാണ ജോലികൾ നടന്നു വരികയാണ്.
ശേഷിക്കുന്ന ദൂരത്തിൽ കൂടുതലായി റോഡ് തകർന്നിരിക്കുന്നത് ഇഞ്ചപ്പതാൽ മുതൽ തൊണ്ണംമാക്കൽ പടി വരെയും മുതിരപ്പുഴ പാലത്തിന് സമീപവുമാണ്. ഈ ഭാഗത്തെ നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിന് കൊന്നത്തടി പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പാക്കേജ് റോഡ്
ഇഞ്ചപ്പതാലിൽ നിന്ന് പൊന്മുടി, രാജാക്കാട്, കുത്തുങ്കൽ, മുനിയറ, നെടുങ്കണ്ടം പ്രദേശങ്ങളിലേക്ക് കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന റോഡാണിത്.
തികച്ചും കാർഷിക മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കല്ലാർകുട്ടിയിൽ നിന്ന് വെള്ളത്തൂവൽ വഴി പൊന്മുടിയിൽ എത്തുന്നതിലും കുറഞ്ഞ ദൂരത്തിൽ പാക്കേജ് റോഡ് വഴി പൊന്മുടിയിൽ എത്തിച്ചേരാൻ കഴിയും.
പൊതുമരാമത്ത് റോഡുകളായ കല്ലാർകുട്ടി – പാക്കാലപ്പടി, കൊന്നത്തടി – വെള്ളത്തൂവൽ റോഡുകളെ മുറിച്ചു കടന്നാണ് ഇഞ്ചപ്പതാലിൽ നിന്ന് പാക്കേജ് റോഡ് പൊന്മുടിയിൽ എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

