തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷത്തോളമായി തുടർന്നുപോന്ന തന്റെ അപൂർവ ശപഥം പൂർത്തിയാക്കി.
പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലാണ് പ്രദീപ് ഇത്തരമൊരു നിലപാടെടുത്തത്.
തന്റെ ശപഥത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളം കേരളത്തിലുടനീളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യം ആഹ്വാനം ചെയ്യാൻ അദ്ദേഹം മുൻകൈ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ നീട്ടി വളർത്തിയ താടിയുടെയും മുടിയുടെയും അറ്റം പ്രദീപ് മുറിച്ചുമാറ്റി.
ഈ ദൃശ്യങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് നാട്ടിലെത്തിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

