
ഇടുക്കി ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടകൾക്ക് അവധി
മേരികുളം ∙ വ്യാപാരി വ്യവസായി ഏകോപന സമിതി മാട്ടുക്കട്ട യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മാട്ടുക്കട്ട, മേരികുളം, വെള്ളിലാംകണ്ടം, ആനക്കുഴി, നിരപ്പേക്കട എന്നീ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ വൈകിട്ട് 4 മുതൽ അവധിയായിരിക്കും.
ആഭരണ നിർമാണ പരിശീലനം
ചെറുതോണി ∙ കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സൗജന്യ ആഭരണ നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ 30ന് 10.30ന് കരിങ്കുന്നം വനിതാ വ്യവസായ കേന്ദ്രത്തിൽ എത്തിച്ചേരണം. വരുന്നവർ 2 പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം. 8075228358, 9446805698.
ജോലി ഒഴിവ്
വെള്ളത്തൂവൽ ∙ ശല്യാംപാറ എസ്എൻവി യുപി സ്കൂളിൽ എൽപിഎസ്എ വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം നാളെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
ലാറ്ററൽ എൻട്രി
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രവേശനത്തിനു താൽപര്യമുള്ള പ്ലസ്ടു സയൻസ് / വിഎച്ച്എസ്ഇ / ഐടിഐ / കെജിസിഇ പാസായ വിദ്യാർഥികൾ കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ എത്തിച്ചേരണം. ബയോ മെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. www.polyadmission.org/let എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. 8547005084, 9446073146.
കട്ടപ്പന കമ്പോളം
ഏലം: 2000-2200
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 240
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 760
ജാതിക്ക: 300
ജാതിപത്രി: 1300-2100