കുമളി ∙ തട്ടിപ്പ് നടത്തി ഒട്ടേറെ ആളുകളെ കബളിപ്പിച്ച് മുങ്ങിയ പ്രതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പരിശോധനയ്ക്കിടെ 7 വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സലാവുദ്ദീൻ (62) ആണ് കുമളി പൊലീസിന്റെ പിടിയിലായത്.
7 വർഷം മുൻപ് കുമളി റോസാപ്പൂക്കണ്ടത്ത് ഹോം സ്റ്റേ വാടകയ്ക്ക് എടുക്കുകയും ഇത് മറ്റൊരാൾക്ക് ഒറ്റിക്ക് മറിച്ച് കൊടുക്കുകയും ചെയ്ത ശേഷം ഇയാൾ മുങ്ങി. ഹോം സ്റ്റേ ഉടമയ്ക്കും ഒറ്റിക്ക് എടുത്ത ആൾക്കും പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിയുമായി കുമളി പൊലീസിനെ സമീപിച്ചു.
തുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
വോട്ടർപട്ടിക പരിശോധനയ്ക്കിടെ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഷിനോമോൻ, സി.പി.
രതീഷ് എന്നിവർ തിരുവനന്തപുരത്ത് എത്തി ഇയാളെ പിടികൂടുകയായിരുന്നു. കുമളി സ്റ്റേഷനിൽ മാത്രം 10 കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
മറ്റ് സ്റ്റേഷനിൽ കേസുകൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

