മൂന്നാർ ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ ജോലിയിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ, സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് മടങ്ങിയതായി പരാതി. മൂന്നാർ – അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽ വെച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു ഇവർ മടങ്ങിയെന്നാണ് ആരോപണം.
കോട്ടയത്തുനിന്നു മൂന്നാറിലേക്ക് സർവീസ് നടത്തുന്ന ബസിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു ഈ സംഭവം അരങ്ങേറിയത്. സംഭവസമയത്ത് മൂന്നാറിലേക്ക് എത്തുന്നതിന് ഏകദേശം അരമണിക്കൂർ സമയം ബാക്കിയുണ്ടായിരുന്നു.
ഇതേസമയം, ഡിപ്പോയിലേക്ക് ജോലിക്ക് പോകുകയായിരുന്ന മറ്റൊരു കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻമുക്കിൽ വെച്ച് ബസിൽ കയറിയിരുന്നു. ഈ ജീവനക്കാരനെ ടിക്കറ്റ് മെഷീനും കളക്ഷൻ തുകയും ഏൽപിച്ച ശേഷം കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ബസ് പതിവുപോലെ മൂന്നാർ ഡിപ്പോയിൽ എത്തിച്ചേർന്നു. കെഎസ്ആർടിസി മാനദണ്ഡങ്ങൾ പ്രകാരം, സർവീസ് അവസാനിച്ച ശേഷം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് മുമ്പാകെ ഹാജരായി ഡ്യൂട്ടി അവസാനിപ്പിക്കണം.
തുടർന്ന് ടിക്കറ്റ് മെഷീനും പണവും വേ ബില്ലും സമർപ്പിച്ച് ഒപ്പിട്ടതിന് ശേഷം മാത്രമേ കണ്ടക്ടർക്ക് ജോലിയിൽ നിന്ന് വിരമിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഈ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട
യാത്രക്കാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

