ഇടുക്കി എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം കെഎസ്യു നേടി. ആകെ ലഭ്യമായ 14 സീറ്റുകളിൽ 12 എണ്ണത്തിലും എസ്എഫ്ഐ സ്ഥാനാർഥികളാണ് വിജയം കൈവരിച്ചത്.
ശേഷിക്കുന്ന ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിന് ശേഷം ആദ്യമായിട്ടാണ് കെഎസ്യു ഈ കോളജിൽ മത്സരരംഗത്തേക്ക് പ്രവേശിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോളജ് അങ്കണത്തിൽ ധീരജിന്റെ സ്മരണയുണർത്തി എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

