ആലപ്പുഴ: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടുവെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ മന്ത്രി എം. ലിജു പരാതി നൽകി.
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെയാണ് മന്ത്രി ഡി.ജി.പിയെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
പ്രതിയെ രക്ഷിക്കാൻ മന്ത്രി നേരിട്ട് ഇടപെട്ടുവെന്ന രീതിയിൽ ഇവർ വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടതായാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
സംഭവുമായി ബന്ധപ്പെട്ട് മറ്റ് രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

