തൊടുപുഴ ന്യൂമാൻ കോളജിലായിരുന്നു ഇടുക്കി ജില്ലയിലെ ഹോർത്തൂസ് പര്യടനം. വാക്കിന്റെ ചാരുതയ്ക്കൊപ്പം ആട്ടവും പാട്ടും ശബ്ദാനുകരണവും പ്രശ്നോത്തരിയും തീർത്ത ആരവം കലാലയത്തെ ആവേശഭരിതമാക്കി. പ്രിൻസിപ്പൽ ഡോ.
ജെന്നി കെ.അലക്സ് അൽപം എന്ന അർഥം വരുന്ന ‘ഇച്ചിരി’ എന്ന വാക്ക് ഹോർത്തൂസ് പുസ്തകത്തിൽ എഴുതിച്ചേർത്ത് ഉദ്ഘാടനം ചെയ്തു. കൂടാതെ എമ്പിടി (ധാരാളം), ഇടുക്ക് (ഇടയിലുള്ള സ്ഥലം) തുടങ്ങിയ പദങ്ങളും അധ്യാപകരുടെ സംഭാവനയായി പുസ്തകത്തിൽ എഴുതി.
വൈസ് പ്രിൻസിപ്പൽ സാജു ഏബ്രഹാം, മലയാളം വിഭാഗം അധ്യാപിക പ്രഫ.
ഡോ. സിസ്റ്റർ നോയൽ റോസ്, ഫാ.
ബെൻസൻ എൻ.ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ നൃത്തം, നാടൻപാട്ട്, അധ്യാപകരുടെ കലാപരിപാടികൾ എന്നിവ നടന്നു. കലാപരിപാടികൾ അവതരിപ്പിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

