കഞ്ഞിക്കുഴി ∙ മഴുവടി മഹാദേവി ശാസ്ത്ര ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി വൈദ്യുതി വകുപ്പ് ട്രാൻസ്ഫോമർ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ആലപ്പുഴ –മധുര സംസ്ഥാന പാതയുടെയും അമ്പലക്കവല – മഴുവടി റോഡിന്റെയും മധ്യഭാഗത്താണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്.വീതി കുറഞ്ഞ ഈ ഭാഗത്താണ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നത്.
1972 ൽ നങ്കി എന്ന ആദിവാസി മൂപ്പൻ ക്ഷേത്രത്തിനു ദാനം നൽകിയ ഭൂമിയാണിത്
എന്നാണ് അമ്പല കമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം. ഭാവിയിൽ റോഡുകൾക്കു വീതി കൂട്ടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നിലവിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളും ട്രാൻസ്ഫോമറും വീണ്ടും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നും ഇതുമൂലം പൊതുമുതൽ നഷ്ടമുണ്ടാകുമെന്നും ഭാരവാഹികൾ പറയുന്നു.
ഇടുക്കിയുടെ ചോറ്റാനിക്കര എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പവിത്രത ലംഘിച്ചാണ് നിർമാണം നടത്തിയതെന്നും വൈദ്യുതി വകുപ്പ് അധികൃതർ അടിയന്തരമായി ട്രാൻസ്ഫോമറും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുമെന്നും അമ്പല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

