കുമളി ∙ കലക്ടർ ഫണ്ട് അനുവദിച്ചു; പഞ്ചായത്ത് കുമളിയിൽ അയ്യപ്പഭക്തർക്കായി വിരിപ്പന്തൽ തുറന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമാണ് താൽക്കാലിക വിരിപ്പന്തൽ ഒരുക്കിയത്.
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.വർഗീസ് നിർവഹിച്ചു. പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങൾ കലക്ടറുമായി നടത്തിയ ചർച്ചകളെത്തുടർന്ന് 94,3000 രൂപയാണ് അനുവദിച്ചത്.
വിരിപ്പന്തൽ, വഴിവിളക്ക്, ശുദ്ധജലം, മാലിന്യ സംസ്കരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഫണ്ട് വിനിയോഗിക്കും.
ടൗണിലെ പഞ്ചായത്ത് പൊതുവേദി പൊളിച്ചു നീക്കിയതോടെ അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യം ഇല്ലാതായി. ഇത് കുമളി വഴി എത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇക്കാര്യം പുതിയ പഞ്ചായത്ത് ഭരണസമിതി കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ഫണ്ട് അനുവദിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, പഞ്ചായത്തംഗങ്ങളായ ബിജു ദാനിയേൽ, സന്തോഷ് ഉമ്മൻ, ഷൈലജ ഹൈദ്രോസ്, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ, സംഘടനാ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

