ഇടുക്കി∙ ഡോ. ആന്റണി കല്ലമ്പള്ളിക്ക് എക്സലന്റ് എജ്യുക്കേഷണലിസ്റ്റ് പുരസ്കാരം നൽകി.
പെരുവന്താനം സെന്റ്. ആന്റണിസ് കോളജ് പ്രിൻസിപ്പലും എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും കരിയർ ഗുരുവുമായ ഡോ.
ആന്റണി കല്ലമ്പള്ളിക്ക് ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലന്റ് എജ്യുക്കേഷണലിസ്റ്റ് പുരസ്കാരമാണ് ലഭിച്ചത്. കോളജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിച്ചു.
മാർ ജേക്കബ് മുരിക്കനും ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ശ്രിരേഖ.എ.കെ, അക്ഷയ മോഹൻ ദാസ്, നവാസ്.എ.എ എന്നിവർ ചേർന്ന് പ്രശസ്തി പത്രവും മെമന്റോയും അവാർഡ് തുകയും കൈമാറി.
അവാർഡ് സമ്മേളനത്തിൽ ഓശാനം സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ, കോരുത്തോട് സെന്റ്.
ജോർജ് സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറ, വണ്ടിപ്പെരിയാർ സെന്റ്.
ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സി.രമ്യ, കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി, സെക്രട്ടറി ടിജോമോൻ ജേക്കബ്, ജോസ് ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, രതീഷ് പി.ആർ, ബോബി.കെ.മാത്യു, അഞ്ജലി.ആർ.നായർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

