പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വട്ടവട സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ ഇനി മുതൽ പ്രവേശന ഫീസ് നൽകേണ്ടതാണ്. ഇതിന്റെ ഭാഗമായി വട്ടവടയുടെ പ്രവേശനകവാടമായ ഊർക്കാടിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി ഹരിത ചെക്പോസ്റ്റ് സ്ഥാപിച്ചു കഴിഞ്ഞു.
പ്രദേശത്ത് സഞ്ചാരികളുടെ ഭാഗത്തുനിന്നും വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നടപടി. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ വേതന ആവശ്യങ്ങൾക്കായാണ് പ്രധാനമായും ഈ ഫീസ് ഈടാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സൂര്യരാജ് വ്യക്തമാക്കി.
ചെക്പോസ്റ്റിൽ വെച്ച് പ്രവേശന ഫീസ് ഈടക്കുന്നതോടൊപ്പം തന്നെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സഞ്ചാരികൾക്ക് പ്രത്യേക സഞ്ചികളും നൽകും. തുടർന്ന് മടക്കയാത്രയിൽ ഈ സഞ്ചികളിൽ തരംതിരിച്ച നിലയിലുള്ള മാലിന്യങ്ങൾ ഇവിടെ തിരികെ ഏൽപ്പിക്കാവുന്നതാണ്.
പ്രവേശന നിരക്കുകൾ താഴെ പറയുന്നവയാണ്:
* ഇരുചക്ര വാഹനങ്ങൾക്ക്: 30 രൂപ
* കാർ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾക്ക്: 50 രൂപ
* ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക്: 100 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

