ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം നാളെ മുതൽ
നെടുങ്കണ്ടം ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും നിരന്തരം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് കേരളോത്സവം നാളെയും മറ്റന്നാളുമായി നടക്കും. ഗെയിംസ് ഇനങ്ങളിലും കലാകായിക മത്സരങ്ങളിലും വിജയികളാകുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
നാളെ 10ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ജയകുമാർ അധ്യക്ഷത വഹിക്കും. യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ എം.എസ്.മഹേശ്വരൻ മുഖ്യപ്രഭാഷണം നടത്തും.
മറ്റന്നാൾ വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
കായിക മത്സരങ്ങൾ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിലും കലാ മത്സരങ്ങൾ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, മെംബർമാരായ ഷിഹാബ് ഈട്ടിക്കൽ, ഷിബു ചെരുകുന്നേൽ, ലേഖാ ത്യാഗരാജൻ, ബിന്ദു സഹദേവൻ, നെജിമ സജു, പി.എസ്.രമ്യാമോൾ എന്നിവർ പറഞ്ഞു. ബിജെപി യോഗം ഇന്ന്
ചെറുതോണി ∙ ബിജെപി ഇടുക്കി സൗത്ത് സംഘടന ജില്ലാ കമ്മിറ്റി യോഗം ഇന്ന് 2.30ന് ചെറുതോണിയിലെ ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കും.
എൻഡിഎ സംസ്ഥാന ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.സി.വർഗീസ് അധ്യക്ഷത വഹിക്കും.
ആദ്യവെള്ളി ആചരണം
നെടുങ്കണ്ടം ∙ എഴുകുംവയൽ കുരിശുമലയിൽ ആദ്യവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ജപമാലയും 10.30ന് കുർബാനയും ആരാധനയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവുമുണ്ടായിരിക്കും. കുരിശുമല റെക്ടർ ഫാ.
ജോസഫ് ചുനയംമാക്കൽ കർമങ്ങൾക്ക് നേതൃത്വം നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

